International
ധാക്ക: വിദഗ്ധ ചികിത്സയ്ക്കായി ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ (80) ലണ്ടനിലേക്കു കൊണ്ടുപോകും. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാൻ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡ് വ്യാഴാഴ്ച തീരുമാനിച്ചെന്ന് ഖാലിദയുടെ സ്വകാര്യ ഡോക്ടർ സാഹിദ് ഹുസൈൻ പറഞ്ഞു.
ഇതിനായി എയർ ആംബുലൻസ് നൽകാൻ ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധാക്കയിലെ ആശുപത്രിയുടെ മുകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം വ്യാഴാഴ്ച നടന്നു.
ഖാലിദയെ വെള്ളിയാഴ്ച എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെഞ്ചിലുണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 23നാണ് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയായ ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
International
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഖാലിദ സിയയുടെ ചികിത്സ വിലയിരുത്താൻ യുകെയിൽനിന്നു വിദഗ്ധ സംഘമെത്തും. സിയയുടെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡിൽ യുകെയിലെ വിദഗ്ധരും ചേരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, ഖത്തർ, സൗദി അറേബ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവിദഗ്ധരും സഹായം നൽകുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി. യുകെ, യുഎസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡാണ് സിയയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. എൺപതുകാരിയായ മുൻ പ്രധാനമന്ത്രിയെ ഈ ഘട്ടത്തിൽ വിദേശത്തേക്ക് കൊണ്ടുപോകാൻ സാധ്യതയില്ലെന്ന് സിയയുടെ സ്വകാര്യ ഡോക്ടർ സാഹിദ് ഹുസൈൻ പറഞ്ഞു.
നെഞ്ചിൽ അണുബാധയെത്തുടർന്ന് നവംബർ 23നാണ് സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
അതേസമയം, ഇന്നലെ മുതൽ സിയ ചികിത്സയിലുള്ള ആശുപത്രിയുടെ സുരക്ഷ ശക്തമാക്കി. സിയയുടെ ആരോഗ്യസ്ഥിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
International
ധാക്ക: ചികിത്സയിൽ കഴിയുന്ന മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമായെന്നും ശ്വസനത്തിനു വെന്റിലേറ്റർ സഹായം നല്കുന്നതായും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാക്കൾ അറിയിച്ചു.
ബംഗ്ലാദേശിലെ ഡോക്ടർമാർക്കു പുറമേ വിദേശ വിദഗ്ധരും ചികിത്സയിൽ സഹായിക്കുന്നുണ്ട്. ഖാലിദയ്ക്കായി രാജ്യം പ്രാർഥിക്കണമെന്ന് ബിഎൻപി വൈസ് ചെയർമാൻ അഹമ്മദ് ആസം ഖാൻ അഭ്യർഥിച്ചു.
നെഞ്ചിൽ അണുബാധയുണ്ടായ ഖാലിദയെ കഴിഞ്ഞമാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഖാലിദയ്ക്കുണ്ട്.
International
ധാക്ക: ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ഖാലിദ സിയയെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖാലിദയുടെ സ്ഥിതി ഭേദമായാൽ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നു ബിഎൻപി വക്താവ് അറിയിച്ചു. നവംബർ 23ന് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി എയർ ആംബുലൻസ് തയാറാക്കിയെന്നും അധികൃതർ അറിയിച്ചു. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഖാലിദ ജീവിച്ചിരുന്നത്. മൂന്ന് തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന സിയയെ 2018ൽ ഷെയ്ഖ് ഹസീന സർക്കാർ അഴിമതിക്കുറ്റം ആരോപിച്ച് ജയിലിലടച്ചിരുന്നു. പിന്നാലെ വൈദ്യചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നതിൽനിന്നും ഖാലിദയെ വിലക്കി.
ഹസീനയെ പ്രധാനമന്ത്രി പദത്തിൽ നിന്നും പുറത്താക്കിയതിനു തൊട്ടുപിന്നാലെ കഴിഞ്ഞ വർഷം ഖാലിദ സിയ ജയിൽ മോചിതയായിരുന്നു. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്ന് ഖാലിദ സിയ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞവർഷം ബംഗ്ലദേശിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭം നയിക്കാൻ ഖാലിദയും മുൻനിരയിലുണ്ടായിരുന്നു.
International
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരം. നെഞ്ചിലും ശ്വാസകോശത്തിലും അണുബാധയെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് എണ്പതുകാരിയായ ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണുമാണ് ഖാലിദ.